Skip to main content

പാണമ്പ്ര അപകടമേഖലയില്‍ സുരക്ഷാ ക്രമീകരണം: പ്രവൃത്തി അന്തിമഘട്ടത്തില്‍

സ്ഥിരം അപകട മേഖലയായ തേഞ്ഞിപ്പലം പാണമ്പ്ര ദേശീയപാത വളവില്‍ ഡി വൈഡറിന്റെയും സുരക്ഷാ ഭിത്തികളുടെയും നവീകരണ പ്രവൃത്തി അന്തിമഘട്ടത്തില്‍.  ദേശീയപാത പാണമ്പ്ര മുതല്‍ കോഹിനൂര്‍ വരെയുള്ള ദേശീയ പാത മേഖലയിലാണ് ഡിവൈഡര്‍ പുതുക്കി പണിയുന്നത്. വാഹന യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രാഫിക് സിഗ്നലുകളും സൂചന ബോര്‍ഡുകളും റിഫ്‌ളറ്റിങ് ടൈലുകളും   ഡിവൈഡര്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഉടന്‍ സ്ഥാപിക്കും. ഡിവൈഡറില്‍ പെയിന്റും പൂശും. ദേശീയ പാത വിഭാഗം അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ്  പ്രവൃത്തി.  നവീകരണ പ്രവൃത്തി അന്തിമഘട്ടത്തിലാണെന്ന്   ദേശീയ പാത വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. പലപ്പോഴായി ചരക്ക് ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇടിച്ചാണ് പാണമ്പ്ര വളവിലെ ഡിവൈഡര്‍ പലയിടത്തായി തകര്‍ന്നത്. പാണമ്പ്ര വളവില്‍ സിനിമ താരം ജഗതി ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പ്പെട്ടിരുന്നു. സുരക്ഷാ ക്രമീകരണങ്ങളാകുന്നതോടെ ദേശീയ പാതയിലെ പാണമ്പ്ര  വളവില്‍ അപകടങ്ങള്‍ ഇല്ലാതാക്കാനാകും.

date