Skip to main content

വനിതാ കമ്മീഷന്റെ മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള വനിതാ കമ്മീഷന്റെ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ത്രീ ശാക്തീകരണം/സ്ത്രീകളുടെ പ്രശ്നങ്ങള്‍/സ്ത്രീകളുടെ നേട്ടങ്ങള്‍ എന്നീ മേഖലകളില്‍ മികച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നു. ഇംഗ്ലീഷ്, മലയാളം അച്ചടി-ദൃശ്യ വിഭാഗങ്ങളില്‍ പ്രസിദ്ധീകരിച്ച/സംപ്രേഷണം ചെയ്തവാര്‍ത്തകള്‍ അവാര്‍ഡിനായി അയക്കാം. അച്ചടി (മലയാളം, ഇംഗ്ലീഷ്), ദ്യശ്യമാധ്യമം (മലയാളം, ഇംഗ്ലീഷ്) എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍. 2019 ജനുവരി മുതല്‍ 2019 ഡിസംബര്‍ വരെ പ്രസിദ്ധീകരിച്ച/സംപ്രേക്ഷണം ചെയ്ത സ്ത്രീ ശാക്തീകരണം/സ്ത്രീകളുടെ പ്രശ്നങ്ങള്‍/സ്ത്രീകളുടെ നേട്ടങ്ങള്‍ എന്നിവ സംബന്ധിച്ച വാര്‍ത്തകള്‍ പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കും. വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ ഒറിജിനലും, സാക്ഷ്യപ്പെടുത്തിയ മൂന്ന് കോപ്പിയും അയക്കണം. ദൃശ്യ മാധ്യമ വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ വാര്‍ത്തയുടെ വീഡിയോ/ സിഡി/ പെന്‍ഡ്രൈവ് എന്നിവ അയക്കേണ്ടതാണ്. വാര്‍ത്തയുടെ പകര്‍പ്പിനോടൊപ്പം എഡിറ്റര്‍/ എക്സിക്യൂട്ടിവ് എഡിറ്ററുടെ സാക്ഷ്യപത്രം, പേര്, വിലാസം, തസ്തിക, ഫോണ്‍ നമ്പര്‍, മെയില്‍ ഐ.ഡി എന്നിവ വ്യക്തമാക്കുന്ന വിവരങ്ങള്‍ അടങ്ങിയ ബയോഡേറ്റ സഹിതം ഫെബ്രുവരി 25നകം മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, പട്ടം പി.ഒ, തിരുവനന്തപുരം- 695 004 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. അയക്കുന്ന കവറിനു പുറത്ത് ഏത് വിഭാഗം (അച്ചടി/ദ്യശ്യം, ഇംഗ്ലീഷ്/ മലയാളം) എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഓരോ വിഭാഗത്തിലും 25,000/ രൂപ വീതവും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡ്. ഫോണ്‍: 9582836228. 
 

date