Skip to main content

ചാലിയാറില്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍  ശുചിമുറികള്‍ നിര്‍മിച്ചു നല്‍കി

ചാലിയാര്‍ ഗ്രാമപഞ്ചായത്തിനെ 'വെളിയിട വിസര്‍ജ്ജന മുക്തമാക്കുക' എന്ന ലക്ഷ്യത്തോടെ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ പുതിയ ശുചിമുറികള്‍ നിര്‍മിച്ച് നല്‍കി. ചാലിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനും  പതിനഞ്ചു വീടുകള്‍ക്കുമാണ് ശുചിത്വ മിഷന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിലുള്ള പദ്ധതിയിലൂടെ ശുചിമുറികള്‍ ലഭിച്ചത്. 11,00,000 (പതിനൊന്ന് ലക്ഷം) രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോട് കൂടിയ മൂന്ന് ശുചിമുറികളാണ് ആശുപത്രിയില്‍ സജ്ജമാക്കിയത്. 2,31,000 രൂപയാണ് ഓരോ വീടിന്റെയും ശുചിമുറികള്‍ നിര്‍മിക്കാനായി ചെലവിട്ടത്. കൂടാതെ പ്രളയത്തിലും മറ്റും കേടുപാടുകള്‍  സംഭവിച്ച 87 ശുചിമുറികള്‍ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു. ഇതിനായി 8,03,880 രൂപയാണ് ചെലവഴിച്ചത്. 
 

date