Skip to main content

വാഹന ഗതാഗത നിയന്ത്രണം

    മഞ്ചേരി റോഡ് സെക്ഷന് കീഴില്‍ വരുന്ന കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ എരഞ്ഞിമാവ് മുതല്‍ വാലില്ലാപുഴ പെട്രോള്‍പമ്പ് വരെയും പത്തനാപുരം ജംങ്ഷന്‍ മുതല്‍ അരീക്കോട് പാലം വരെയും നവീകരണ പ്രവൃത്തികള്‍ ഇന്ന് (ഫെബ്രുവരി 13) മുതല്‍ ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതു വരെ വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു.  അരീക്കോട് നിന്നും മുക്കം കൊയിലാണ്ടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ എടവണ്ണപ്പാറ റോഡില്‍ ആലുക്കലില്‍ നിന്നും തിരിഞ്ഞ് പെരുങ്കടവ് പാലം - കുനിയില്‍ പന്നിക്കോട് വഴിയും, അരീക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ എരഞ്ഞിമാവ് നിന്നും വലത്തോട്ട് തിരിഞ്ഞ് പന്നിക്കോട് - കുനിയില്‍-പെരുങ്കടവ് പാലം -ഉഗ്രപുരം വഴി തിരിഞ്ഞു പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 
 

date