Skip to main content

കാര്‍ഷികോത്പന്നങ്ങള്‍ക്ക്  ഇനി ആയൂര്‍വേദ പരിപാലനം

കാര്‍ഷികോത്പന്നങ്ങള്‍ക്ക് ആയൂര്‍വേദ പരിപാലനം ലക്ഷ്യമിട്ട് വേങ്ങര ബ്ലോക്ക് പഞ്ചായത്തില്‍ ജൈവഗ്രാമം പദ്ധതിക്ക് തുടക്കം. വൃക്ഷായുര്‍വേദവിധി പ്രകാരമുള്ള ജൈവവളം ഉപയോഗിച്ചുള്ള കൃഷിയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ബ്ലോക്കിലെ ഏഴു ഗ്രാമപഞ്ചായത്തുകളിലെ 50 കുടുംബശ്രീ ജെ.എല്‍ ജി ഗ്രൂപ്പുകള്‍ക്ക് ആയുര്‍വേദ കൂട്ട് നിര്‍മ്മിക്കുന്നതിനായുള്ള  സാമഗ്രികള്‍ വിതരണം ചെയ്തു. 
വളക്കൂട്ട് നിര്‍മ്മിക്കാനായി  200 ലിറ്ററിന്റെ ഡ്രം, 20 കിലോ വ്യത്യസ്ത ഇനത്തില്‍പ്പെട്ട പച്ചിലകള്‍, നാടന്‍ പശുവിന്റെ 10 കിലോ ചാണകം, രണ്‍് കിലോ മുളപ്പിച്ച ഉഴുന്ന് തുടങ്ങിയ ആയൂര്‍വേദ കൂട്ടുകളാണ് വിതരണം ചെയ്തത്. ഗോമൂത്ര കീടനാശിനിയുടെ നിര്‍മ്മാണത്തിനായി 10 ലിറ്ററിന്റ ചെമ്പ് പാത്രം, ഗോമൂത്രം, രണ്‍് കിലോ ആര്യവേപ്പിന്റെ ഇല, 200 ഗ്രാം വെളുത്തുള്ളി പേസ്റ്റ്, മൂന്ന് കിലോ കരിപ്പെട്ടി ശര്‍ക്കര തുടങ്ങിയവയും വിതരണം ചെയ്തു.
വൃക്ഷായുര്‍വേദ വിധിപ്രകാരമുള്ള ജൈവ വളക്കൂട്ട് ഉപയോഗപ്പെടുത്തുന്ന തിലൂടെ കൂടുതല്‍ കാലയളവില്‍ വിളവെടുപ്പ് നടത്താന്‍ കഴിയും. നാടിന് അന്യമായി കൊണ്‍ിരിക്കുന്ന റാഗി വിളയാണ് പ്രധാനമായും ആയുര്‍വേദ വളപ്രയോഗത്തിലൂടെ ബ്ലോക്ക് പഞ്ചായത്തില്‍ കൃഷി ചെയ്യുന്നത്.  കൂടാതെ പച്ചക്കറി കൃഷിക്കും ജൈവവള കൂട്ടുകളായ  ആയുര്‍വേദ കഷായവും ഗോമൂത്ര കീടനാശിനിയും ഉപയോഗിക്കുന്നുണ്‍്.
പഞ്ചായത്തുകളില്‍ റാഗി കൃഷിയുടെ വിളവെടുപ്പ് പൂര്‍ത്തിയായി. പുതിയതായി മുളക്, കാബേജ്, വഴുതന, തക്കാളി തൈകളും ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്ക് വിതരണം ചെയ്തിട്ടുണ്‍്. മികച്ച വിളവെടുപ്പാണ് ജൈവഗ്രാമം  പദ്ധതിയിലൂടെ  ലഭ്യമായതെന്ന് കര്‍ഷകര്‍ പറഞ്ഞു. ജൈവഗ്രാമം പദ്ധതിയിലൂടെ ആരോഗ്യമുള്ള ജനതയോടെപ്പം പ്രകൃതിയേയും വിഭാവനം ചെയ്യാമെന്ന് വേങ്ങര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അഭിപ്രായപ്പെട്ടു.
 

date