Post Category
എയര്‍ കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സ്
അരീക്കോട് ഗവ.ഐ.ടി.ഐ.യില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി/ പ്ലസ്ടു/ ഡിഗ്രി യോഗ്യതകളുള്ളവര്‍ക്ക് പ്ലേസ്മെന്റോടു കൂടിയുള്ള എയര്‍ കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചു. ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, വ്യക്തിത്വ വികസനം, ഇന്റര്‍വ്യൂ, കരിയര്‍ ഡവലപ്പ്മെന്റ് എന്നിവയില്‍ പ്രത്യേകം പരിശീലനം നല്‍കും. റഗുലര്‍ ബാച്ചുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഞായറാഴ്ച ബാച്ചുകളും ഉണ്‍ായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8590082853.
date
- Log in to post comments