Post Category
സദ്ഗമയ പദ്ധതി: വിദ്യാര്‍ഥികള്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു
പത്തനംതിട്ട ഹോമിയോപ്പതി വകുപ്പിന്റെ സദ്ഗമയ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കോയിപ്രം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം നിര്‍വഹിച്ചു. ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി.ബിജുകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കണ്‍വീനര്‍ ഡോ.ജി. ഷീബ പദ്ധതി വിശദീകരണം നടത്തി. ഹെഡ്മിസ്ട്രസ് വത്സലകുമാരി, എം.ആര് ബിജു , കെ. ശ്രീലത എന്നിവര്‍ സംസാരിച്ചു . തുടര്‍ന്നു നടന്ന ശില്പശാലയില് പഠന സ്വഭാവ വൈകല്യങ്ങളെക്കുറിച്ച് ഡോ. ഷീബയും പരീക്ഷയെ അഭിമുഖീകരിക്കേണ്ടത് എങ്ങനെ എന്ന വിഷയത്തില്‍ സൈക്കോളജിസ്റ്റ് എന്‍.കെ. നീതു മോളും ക്ലാസ് നയിച്ചു.
date
- Log in to post comments