Skip to main content

പമ്പാ അണക്കെട്ട് തുറക്കും; ജാഗ്രത പുലര്‍ത്തണം

ശബരിമല കുംഭമാസ പൂജയോട് അനുബന്ധിച്ച് പമ്പാ ത്രിവേണി സ്നാന സരസിലും അനുബന്ധ കടവുകളിലും ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് പമ്പാ അണക്കെട്ട് തുറക്കുന്നതിന് കക്കാട് കെഎസ്ഇബി ഡാം സുരക്ഷാ ഡിവിഷന്‍ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. ഈമാസം 12 മുതല്‍ 18 വരെ പ്രതിദിനം 25,000 ഘന അടി ജലം തുറന്നു വിടുന്നതിനാണ് അനുമതിയുള്ളത്. മാരാമണ്‍ കണ്‍വന്‍ഷന്‍ തീര്‍ഥാടകരും പമ്പാ നദീ തീര വാസികളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date