Skip to main content

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ബോധവത്ക്കരണ സെമിനാര്‍

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സ്പീച്ച് &ഹിയറിംഗി (നിഷ്) ന്റെ സഹകരണത്തോടെ  പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വ്യക്തിത്വ വികസനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവത്ക്കരണ സെമിനാര്‍ ഈമാസം 15ന് രാവിലെ 10ന്  ആറന്മുള ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ (മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നില) നടക്കും. സെമിനാറില്‍ ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ 0468-2319998എന്ന നമ്പറില്‍ ബന്ധപ്പെടുക.

date