Skip to main content

ബദല്‍ ഉല്‍പ്പന്നങ്ങളുമായി  മാരാമണ്ണില്‍ ഹരിത കേരളം മിഷന്‍ സ്റ്റാള്‍

  ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത കണ്‍വെന്‍ഷനായ മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്ന പ്രദര്‍ശനവും വിപണനവും ഒരുക്കി ഹരിതകേരളം മിഷന്റെ പ്രകൃതി സൗഹൃദ ഉത്പന്ന സ്റ്റാള്‍. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് പ്രകൃതി സൗഹൃദ സ്റ്റാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ഇക്കോ നാടുമായി സഹകരിച്ച് പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് ബദലായി വിവിധ തരത്തിലുള്ള തുണി സഞ്ചികള്‍, പാള, ഇല, ചിരട്ട എന്നിവയില്‍ തീര്‍ത്ത വിവിധ ഉല്‍പ്പന്നങ്ങള്‍  സ്റ്റാളില്‍ പ്രദര്‍ശനത്തിനും വിപണനത്തിനും തയ്യാറാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് ബദല്‍ ഉല്‍പ്പന്നങ്ങളെ കുറിച്ച് അറിയുവാനും മനസിലാക്കുവാനും അവ ഉപയോഗിക്കുവാനുമുള്ള ആളുകളുടെ താല്‍പ്പര്യം ഏറെ ശ്രദ്ധ നേടി. ക്ലീന്‍ കേരളാ കമ്പനി മാനേജര്‍ എം.ബി ദിലീപ് കുമാര്‍, ഹരിത കേരളം ആര്‍.പിമാരായ ഷിജു എം.സാംസണ്‍, മായ മോഹന്‍, ഇക്കോനാട് ഡയറക്ടര്‍മാരായ ഷാന്‍ രമേശ് ഗോപന്‍, പ്രിന്‍സ് ഫിലിപ്പ് തുടങ്ങിയവരാണ് സ്റ്റാളിന് നേതൃത്വം നല്‍കുന്നത്. മാരാമണ്‍ കണ്‍വെന്‍ഷന്‍ ഹരിതചട്ടം പാലിച്ച് നടത്തുന്നതിനും മിഷന്റെ ഇടപെടല്‍ ശ്രദ്ധേയമായി.

date