Skip to main content

മൃഗക്ഷേമ ബോധവത്ക്കരണ സെമിനാര്‍ നടത്തി

ജില്ലാ വെറ്റനറി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അടൂര്‍ നിയോജകമണ്ഡലം മൃഗക്ഷേമ ബോധവത്ക്കരണ സെമിനാര്‍ പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആഷാ ഷാജി, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് അംഗം ഷെല്ലി ബേബി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജി.അംബികാദേവി, ഹെഡ്മിസ്ട്രസ് പി.എസ് സുജാകുമാരി, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.തോമസ് എബ്രഹാം, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ സിന്ധു മാധവന്‍, പി.ടി.എ പ്രസിഡന്റ് ജി. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തെരുവുനായ പ്രജനന നിയന്ത്രണത്തെപ്പറ്റി ഡോ.റെനി കെ. ഉമ്മനും മൃഗസംരക്ഷണ നിയമങ്ങളെപ്പറ്റി ഡോ.എം.ജി ജാന്‍കിദാസും ക്ലാസുകള്‍ എടുത്തു. സ്‌കൂള്‍ കുട്ടികള്‍ക്കായി ക്വിസ് മത്സരവും സെമിനാറിന്റെ ഭാഗമായി നടത്തി. ജനപ്രതിനിധികള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.

date