Skip to main content

കൊറോണ; 13 പേരെക്കൂടി വീടുകളിലെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി

 
 കൊറോണ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജില്ലയില്‍ ജസനമ്പര്‍ക്കമില്ലാതെ വീടുകളില്‍ താമസിച്ചിരുന്ന 13 പേരെ കൂടി നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി.

ഹോം ക്വാറന്റയിന്‍ 28 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.ഇതോടെ ജില്ലയില്‍ ഹോം ക്വാറന്റയിന്‍ കാലാവധി പൂര്‍ത്തിയാക്കിയവരുടെ  എണ്ണം  27 ആയി. കൊറോണ ബാധിത മേഖലകളില്‍ നിന്നെത്തിയ രണ്ടു പേര്‍ കൂടി വീടുകളില്‍ ജനസമ്പര്‍ക്കമില്ലാതെ താമസിച്ചു തുടങ്ങി.

ഇപ്പോള്‍ 88 പേരാണ് ജില്ലയില്‍ ഇങ്ങനെ കഴിയുന്നത്. ഇവരില്‍ ആരിലും വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.എല്ലാവരുടെയും ആരോഗ്യസ്ഥിതി ആരോഗ്യ വകുപ്പ്  ദിവസവും വിലയിരുത്തുന്നുണ്ട്.

ഹോം ക്വാറന്റയിന്‍ പൂര്‍ത്തിയായവരില്‍ നിന്ന് ജനങ്ങള്‍ അകലം പാലിക്കേണ്ടതില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.

date