Skip to main content

ഗസ്റ്റ് ലക്ചര്‍ പാനല്‍ രൂപീകരണം 

       എല്‍.ബി.എസ്  പാമ്പാടി ഉപകേന്ദ്രത്തില്‍ ഹാര്‍ഡ്‌വെയര്‍ വിഭാഗത്തില്‍ ഗസ്റ്റ് ലക്ചര്‍  തസ്തികയുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

  ഫസ്റ്റ് ക്ലാസോടു കൂടിയുള്ള ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങ് ബിരുദം/സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നു ലഭിച്ച കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍  ആന്‍ഡ് മെയിന്റനന്‍സ്, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങ് ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള  അധ്യാപന പ്രവൃത്തി പരിചയം.

  ഫെബ്രുവരി 18 രാവിലെ  11ന്  ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. ഫോണ്‍: 0481 2505900, 9895041706

date