Skip to main content

സാമ്പത്തിക സ്ഥിതിവിവര വകുപ്പ് സർവെ: എല്ലാവരും സഹകരിക്കണം - ഡയറക്ടർ

സംസ്ഥാന പുരോഗതിക്കാവശ്യമായ പദ്ധതികൾ തയ്യാറാക്കുന്നതിനായി സാമ്പത്തിക സ്ഥിതിവിവര വകുപ്പ് നടത്തുന്ന സർവെയുമായി പൊതുജനങ്ങളും സ്ഥാപനങ്ങളും സഹകരിക്കണമെന്ന് വകുപ്പ് ഡയറക്ടർ അഭ്യർഥിച്ചു. പൗരത്വ രജിസ്റ്റർ - നിയമഭേദഗതി എന്നിവയുമായി വകുപ്പ്തല വിവരശേഖരണത്തിന് ബന്ധമില്ല എന്നും അറിയിച്ചു.

കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഇ.എ.ആർ.എ.എസ്, കൺസ്യൂമർ പ്രൈസ് ഇൻഡക്‌സ് തയ്യാറാക്കുന്നതിനുള്ള വിലശേഖരണം, സാമൂഹിക- സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട നാഷണൽ സാമ്പിൾ സർവെ, വിവിധ അഡ്‌ഹോക് സർവെകൾ, കുടുംബ ബജറ്റ് സർവെ തുടങ്ങിയവയാണ് വകുപ്പ് നടത്തുന്നത്.

ആഭ്യന്തര ടൂറിസവുമായി ബന്ധപ്പെട്ട വിവരങ്ങളും സുസ്ഥിരവികസനത്തിനായുള്ള സൂചികകൾക്കായുള്ള വിവരങ്ങളും അനുബന്ധമായി ശേഖരിക്കുന്നു. പദ്ധതി ആസൂത്രണത്തിന് ആവശ്യമായ വിവരശേഖരണവുമായി പൂർണമായും സഹകരിക്കാൻ എല്ലാവരും തയ്യാറാകണം എന്നും ഡയറക്ടർ അഭ്യർഥിച്ചു.

date