Skip to main content

കൊറോണ: ജില്ലയില്‍  29 പേര്‍ നീരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല

കൊറോണ വൈറസുമായി ബന്ധപ്പെട്ട്    ജില്ലയില്‍ നീരിക്ഷണത്തിലുള്ളവരില്‍ 110  പേരില്‍ 29 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീയാക്കിയതായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ഇതോടെ ജില്ലയില്‍ നിലവില്‍ നീരീക്ഷണത്തിലുള്ളവര്‍ 81 പേരാണ്. ഇതില്‍ ഒരാള്‍ ആശുപത്രിയിലും 80 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ് .  ജില്ലയില്‍ ഇതു വരെ പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല .വിവിധ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും , ബ്ലോക്കുകള്‍ ,സ്‌ക്കൂളുകള്‍  കേന്ദ്രീകരിച്ച് കൊറോണ വൈറസ്  ബാധയെപ്പറ്റി യു ളള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നു വരുന്നതായി ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു.

 

date