Post Category
കുറ്റിപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം
വളാഞ്ചേരി, കുറ്റിപ്പുറം, ആതവനാട്, ഇരിമ്പിളിയം പ്രദേശത്തുകാര്‍ക്ക് ഗുണപ്രദമാകുന്ന കുറ്റിപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടം ഫെബ്രുവരി 18 ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോകോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും. കിഫ്ബി ഫണ്ടുപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് അധ്യക്ഷനാകും. കുറ്റിപ്പുറം ചടങ്ങില്‍ കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ അധ്യക്ഷനാകും. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടി, വൈസ് പ്രസിഡന്റ് പരപ്പാര സിദ്ധീഖ് എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments