Skip to main content

പരാതി പരിഹാര അദാലത്ത്: 17 വരെ അപേക്ഷിക്കാം

 കോട്ടയം താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 24ന് രാവിലെ 10ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കോട്ടയം താലൂക്ക്    ഓഫീസില്‍ നടക്കും. അപേക്ഷകളും പരാതികളും  ഫെബ്രുവരി 17വരെ താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ സ്വീകരിക്കും. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുളള ധനസഹായം, ലൈഫ് ഭവന നിര്‍മ്മാണ പദ്ധതി, റേഷന്‍ കാര്‍ഡ് എന്നീ വിഷയങ്ങളൊഴിച്ച് എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും അപേക്ഷകളും സമര്‍പ്പിക്കാം. 

date