Post Category
പത്താംതരം തുല്യതാ പരീക്ഷ; ജില്ലയില്‍ 90.8 ശതമാനം വിജയം
സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷയില്‍ കോട്ടയം ജില്ലയില്‍ 90.8 ശതമാനം വിജയം. 11 പരീക്ഷാ കേന്ദ്രങ്ങളിലായി ജില്ലയില്‍ പരീക്ഷയെഴുതിയ 576 പേരില്‍ 523 പേര് വിജയിച്ചു. വിജയശതമാനത്തില്‍ സംസ്ഥാന തലത്തില്‍ കോട്ടയത്തിന് മൂന്നാം സ്ഥാനമുണ്ട്.
കോട്ടയം ഗവണ്മെന്റ് മോഡല്‍ സ്കൂളില്‍ എഴുതിയ ആറു ദമ്പതിമാര്‍ വിജയമധുരം ഒന്നിച്ചു പങ്കിട്ടു. ഷാനൂഫ്-ഹസീദ, സാബിര്‍ -നദീറ (തിരുവാര്‍പ്പ്) സുരേഷ് - രാജി മോള്, എസന് ജേക്കബ് -രാജി മോള് (നാട്ടകം), അജി ലാല്‍ - സിജി മോള് (അയ്മനം), അയ്യപ്പന് -തങ്കം (തിരുനക്കര) എന്നീ ദമ്പതികളാണ് സാക്ഷരതാമിഷന്റെ സഹായ ഹസ്തത്തില്‍ പത്താം ക്ലാസ് യോഗ്യത നേടിയത്.
അയര്‍ക്കുന്നം സ്വദേശികളായ സഹോദരങ്ങള്‍ നിഷാദ്, മനു, നിഷ എന്നിവരും മികച്ച വിജയം കരസ്ഥമാക്കി.
date
- Log in to post comments