Skip to main content

വനിത നഴ്‌സുമാര്‍ക്ക് ദുബായില്‍  തൊഴിലവസരം

ദുബായിലെ ഹോം ഹെല്‍ത്ത് കെയര്‍ സെന്ററില്‍ ഹോം നഴ്‌സായി നോര്‍ക്ക റൂട്ട്‌സ് മുഖേന വനിതാ നഴ്‌സുമാരെ തെരഞ്ഞെടുക്കും. 25നും 40നും മധ്യേ പ്രായവും ബി.എസ്.സി നഴ്‌സിങ് യോഗ്യതയുമുള്ളവര്‍ ഫെബ്രുവരി 25 നകം രജിസ്റ്റര്‍ ചെയ്യണം. രണ്ടു വര്‍ഷത്തെ ജോലി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ശമ്പളം 4,000 യു.എ.ഇ ദിര്‍ഹം (ഏകദേശം 77,600രൂപ) വരെ. വിശദമായ ബയോഡേറ്റ  - nrkhomecare@gmail.comല്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും. 

date