Skip to main content

ഐ.സി.റ്റി.സി കൗൺസിലർ കരാർ നിയമനം

കൊല്ലം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഐ.സി.റ്റി.സി കൗൺസിലർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. രണ്ടൊഴിവുകളുണ്ട്. എം.എസ്.ഡബ്ല്യൂ/ എം.എ സൈക്കോളജിയാണ് യോഗ്യത. കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം വേണം. പ്രതിമാസ വേതനം 13,000 രൂപ. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, അവയുടെ പകർപ്പുകൾ, സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡുകൾ എന്നിവ സഹിതം 25ന് രാവിലെ പത്തിന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ വേതനം കേരള സ്റ്റേറ്റ് എയ്ഡ്ഡ് കൺട്രോൾ സൊസൈറ്റി മുഖേനയായിരിക്കും നൽകുന്നത്.
പി.എൻ.എക്സ്.637/2020 

date