Post Category
അങ്കണവാടി വര്‍ക്കറാകാം
ബാലുശ്ശേരി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസറുടെ കാര്യാലയത്തിനു കീഴിലെ ഉളേള്യരി, നടുവണ്ണൂര്‍, കൂരാച്ചുണ്ട്, കോട്ടൂര്‍ പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്കും, കൂരാച്ചുണ്ട് പഞ്ചായത്തിലെ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 18 മുതല്‍ 46 വയസ്സുവരെ. അങ്കണവാടി വര്‍ക്കര്‍ യോഗ്യത അതത് പഞ്ചായത്തിലെ സ്ഥിരം താമസക്കാരായിരിക്കണം, എസ്.എസ്.എല്‍.സി പാസ്സായിരിക്കണം. അങ്കണവാടി ഹെല്‍പ്പര്‍ യോഗ്യത - കൂരാച്ചുണ്ട് പഞ്ചായത്തിലെ സ്ഥിരം താമസക്കാരായിരിക്കണം. എസ്.എസ്.എല്‍.സി പാസ്സായിരിക്കുവാന്‍ പാടില്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 ന് വൈകീട്ട് അഞ്ച് മണി വരെ. വിലാസം - ശിശു വികസന പദ്ധതി ഓഫീസര്‍, ബാലുശ്ശേരി അഡീഷണല്‍, കോക്കല്ലൂര്‍ പി.ഒ, ബാലുശ്ശേരി 673612. ഫോണ്‍ : 0496 2705228.
date
- Log in to post comments