Skip to main content

കൊടുങ്ങല്ലൂർ നഗരസഭയ്ക്ക് സ്വന്തം ആപ്പ്

കൊടുങ്ങല്ലൂർ നഗരസഭ പൂർണ്ണമായും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ പേരിൽ പുതിയ മൊബൈൽ ആപ്ലിക്കേഷന് രൂപകൽപന ചെയ്തു. രണ്ടാഴ്ചക്കകം ആപ്പ് പ്രവർത്തനക്ഷമമാവും. നഗരസഭയെക്കുറിച്ചുള്ള എല്ലാ വിശദവിവരങ്ങളും ഈ ആപ്പിലൂടെ ജനങ്ങൾക്ക് ലഭിക്കും. ജനങ്ങൾക്കുള്ള പരാതികൾ നഗരസഭയിൽ നേരിട്ട് വന്ന് നൽകുന്നതിന് പകരം ആപ്പിലൂടെ അയക്കാം. നഗരസഭ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളെക്കുറിച്ച് മനസ്സിലാക്കുന്നതിനും വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും നഗരസഭയുടെ എല്ലാ അപേക്ഷാ ഫോറങ്ങളും ഈ ആപ്പ് വഴി പ്രിന്റ് ചെയ്ത് എടുക്കാനും കഴിയും. നഗരസഭയുടെ അറിയിപ്പുകളും
അടിയന്തര സന്ദേശങ്ങളും വീടുകളിലേയ്ക്കും സ്ഥാപനങ്ങളിലേയ്ക്കും ഒരു നിമിഷം കൊണ്ട് അറിയിക്കാൻ കഴിയും. വാർഡുകളിലെ വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവരുടെ മേൽവിലാസവും ഫോൺ നമ്പറും ലഭിക്കുമെന്നതിനാൽ അവരെ നേരിട്ട് തൊഴിൽ / സേവനം ഏൽപ്പിക്കുവാനും ഇത് വഴി സാധിക്കും. ചുരുക്കിപ്പറഞ്ഞാൽ നഗരസഭയിൽ നിന്നുള്ള എല്ലാ സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാമെന്ന് നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അറിയിച്ചു.

date