Skip to main content

കളക്ടറേറ്റ് ഇനി ആംഗ്യ ഭാഷാ സൗഹൃദം : ആദ്യഘട്ടത്തിലെ രണ്ടാം പരിശീലനം നടന്നു

സംസ്ഥാനത്തെ ആദ്യ ആംഗ്യഭാഷ സൗഹൃദ സർക്കാർ സ്ഥാപനമാകാൻ ജില്ലാ ഭരണകൂടം. സർക്കാർ സ്ഥാപനങ്ങളിലെത്തുന്ന ബധിര മൂകർക്ക് ആശയ വിനിമയം എളുപ്പമാക്കുന്നതിന്റെ ആദ്യഘട്ടത്തിലെ രണ്ടാം പരിശീലന പരിപാടി കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറസ് ഹാളിൽ നടന്നു. റവന്യൂ ഓഫീസിലെ ജീവനക്കാർക്കാണ് പരിശീലനം നൽകിയത്. ഫാ. ബിജു മൂലക്കരയാണ് ക്ലാസ്സെടുത്തത്. ജില്ലയിൽ 5000 ത്തോളം പേർ വ്യക്തമായോ ഭാഗികമായോ പൂർണ്ണമായോ സംസാരിക്കാൻ കഴിയാത്തവരായുണ്ട്. ഈ വിഭാഗത്തിന്റെ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കപ്പെടണം എന്നതാണ് ജില്ലാ ഭരണകൂടം പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കളക്ടർ എസ് ഷാനവാസ് പറഞ്ഞു. ആംഗ്യ ഭാഷ ആഗോള ഭാഷയാണെന്നും ലോകത്തെവിടെയും സംവദിക്കാൻ ആംഗ്യ ഭാഷയിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ ഡി എം റെജി പി ജോസഫ്, ഡഫ് അസോസിയേഷൻ ചെയർപേഴ്സൺ അഡ്വ ബീന ടോണി തുടങ്ങിയവർ പങ്കെടുത്തു. തൃശ്ശൂർ താലൂക്ക് ഓഫീസിലെ ജീവനക്കാർക്കായും പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. 50 പേർ ക്ലാസ്സിൽ പങ്കെടുത്തു. ജില്ലയിലെ എല്ലാ താലൂക്കുകളിലും സമാനമായ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് അധികൃതതർ അറിയിച്ചു.

date