Skip to main content

വൈൽഡ് കാർഡ് എൻട്രിയ്ക്ക് അവസരമൊരുക്കി കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ്

ഇന്ത്യ സ്‌കിൽസ് കേരള 2020ലെ ഭാഗമായ മത്സരങ്ങളിലെ വിവിധ ഇനങ്ങളിൽ വൈൽഡ് കാർഡ് എൻട്രിയ്ക്ക് അവസരമൊരുക്കി കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ്. ക്ലൗഡ് കമ്പ്യൂട്ടിംഗ്, പ്രിന്റ് മീഡിയ ടെക്നോളജി, ഐ ടി സോഫ്റ്റ്വെയർ സൊല്യൂഷൻസ്, ബിസിനസ്സ്, നെറ്റ്വർക്ക് സിസ്റ്റം അഡ്മിനിസ്ട്രേഷൻ, ജൂവലറി എന്നീ വിഷയങ്ങളിലാണ് വൈൽഡ് കാർഡ് എൻട്രിയ്ക്ക് അവസരം. ക്ലൗഡ് കമ്പ്യൂട്ടിങ്ങിൽ 1996 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവർക്കും മറ്റുള്ള സ്‌കില്ലുകളിൽ 1999 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവർക്കും പങ്കെടുക്കാം. മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആറു പേർക്ക് ഫെബ്രുവരി 22 മുതൽ 24 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. ഒന്നാം സ്ഥാനം നേടുന്ന ആൾക്ക് ഒരു ലക്ഷവും രണ്ടാം സ്ഥാനത്തിന് 50000 രൂപയും പങ്കെടുക്കുന്നവർക്ക് 10000 രൂപ വീതവും ലഭിക്കും. ജ്വല്ലറി സ്‌കില്ലിൽ എറണാകുളം കളമശ്ശേരി ഗവൺമെന്റ് ഐടിഐയിലും പ്രിന്റ് മീഡിയ ടെക്നോളജി സ്‌കില്ലിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് ഗവൺമെന്റ് പോളിടെക്നിക് കോളേജ് ഷൊർണൂർ, മറ്റുള്ള സ്‌കില്ലുകൾ കഴക്കൂട്ടത്ത് ടെക്നോ പാർക്കിലും ഇന്ന് (ഫെബ്രുവരി 15) രാവിലെ 9 മണിയ്ക്ക് മുമ്പായി എത്തിച്ചേരണം. പങ്കെടുക്കാൻ താൽപര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന രേഖകളും, ആധാർ കാർഡ്, ഫോട്ടോ(പാസ്‌പോർട്ട് സൈസ് കളർ) എന്നിവയും കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് 9495831832, 9447974001 എന്ന നമ്പറിൽ ബന്ധപ്പെടണം.

date