Skip to main content

ലോകസിനിമകൾ കാണാൻ അവസരം

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലോകസിനിമകൾ ആസ്വദിക്കുന്നതിനായി താൽപര്യമുളളവരുടെ ഒരു ഡേറ്റാ ബേസ് തയ്യാറാക്കുന്നു. ലോകോത്തര നിലവാരമുളല സിനിമകൾ ആധുനിക സാങ്കേതിക മികവോടുകൂടി ബിഗ് സ്‌ക്രീനിൽ കുറഞ്ഞ നിരക്കിൽ തൃശൂർ കൈരളി, ശ്രീ തിയേറ്ററിൽ എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണിക്ക് നടത്തുവാനാണ് തീരുമാനം. താൽപര്യമുളള സിനിമാസ്വാദർ ksfdcfilmclubtcr@gmail.com എന്ന മെയിൽ ഐഡിയിലേക്ക് പേര്, ജനനതീയതി, മേൽവിലാസം, ഫോൺ നമ്പർ എന്നിവ സഹിതം ഫെബ്രുവരി 26 ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഒരു പരീക്ഷണാടിസ്ഥാനത്തിൽ ഡേറ്റാ ബേസിൽ രജിസ്റ്റർ ചെയ്യുന്ന സിനിമാസ്വാദകരുടെ എണ്ണവും പ്രേക്ഷകരുടെ പ്രതികരണവുമനുസരിച്ച് ഈ പദ്ധതി നടപ്പിലാക്കും. ഇക്കാര്യത്തിന് വേണ്ടത്ര പ്രതികരണം ലഭിച്ചാൽ അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് മൂന്ന് മാസത്തേക്ക് നികുതി ഉൾപ്പെടെ 1,115 രൂപ മെമ്പർഷിപ്പ് ഫീസായി നൽകണം.

date