Skip to main content

തളിർ പദ്ധതി: പെരിഞ്ഞനം ആർഎംവിഎച്ച്എസ്എസിൽ വിളവെടുപ്പുത്സവം

സംസ്ഥാന കാർഷിക വകുപ്പിന്റെ തളിർ പദ്ധതിയുടെ ഭാഗമായി പെരിഞ്ഞനം ആർ എം വി എച്ച് എസ് എസിൽ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടന്നു. തക്കാളി, വെണ്ട, വഴുതന, ചീര എന്നിവയാണ് വിളവെടുത്തത്. സംസ്‌കൃതം അധ്യാപകൻ കെ ബി അബീഷിന്റെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. വിളവെടുത്ത പച്ചക്കറി സ്‌കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കും. വിളവെടുപ്പ് ഉത്സവം
എം എൽ എ ഇടി ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ബിബിബ അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരിഞ്ഞനം കൃഷി ഓഫീസർ ഡോ വി ആർ അനിൽകുമാർ, പിടിഎ പ്രസിഡന്റ് കെ കെ നാസർ, വാർഡ് മെമ്പർ റീജ ദേവദാസ് എന്നിവർ സംബന്ധിച്ചു.

date