Skip to main content

കൊറോണ കൺട്രോൾ റൂം ഇന്ന് മുതൽ ജില്ലാ മെഡിക്കൽ ഓഫീസിൽ 

കൊറോണ വൈറസ് കൺട്രോൾ റൂം, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം),എറണാകുളം

ബുള്ളറ്റിൻ - 14/ 2 / 2020 

 

കൊറോണ കൺട്രോൾ റൂം ഇന്ന് മുതൽ ജില്ലാ മെഡിക്കൽ ഓഫീസിൽ 

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 3 മുതൽ കളക്ടറേറ്റിൽ പ്രവർത്തിച്ചിരുന്ന കൺട്രോൾ റൂം ഇന്നു മുതൽ (14/ 2 / 2020 ) ജില്ലാ മെഡിക്കൽ ഓഫീസിലേക്കുമാറ്റി . കൺട്രോൾ റൂം നമ്പറിൽ മാറ്റമില്ല 0484  2368802 .

  കൊറോണ കൺട്രോൾ റൂമിലേക്ക് ഇന്ന് 32 (14 /2/2020) കോളുകൾ ആണ് ലഭിച്ചത്. മലേഷ്യയിലേക്ക് ടൂർ പോകാമെന്നോയെന്ന് ചോദിച്ചുകൊണ്ടുള്ള വിളികൾ ഇന്നും എത്തി. കൺട്രോൾ റൂമിലുള്ള മെഡിക്കൽ ഓഫീസർമാരും, കൗൺസിലർമാരും ആശങ്കകൾ അകറ്റുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. 

രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ബോധവൽക്കരണ ക്ലാസുകൾ തുടരുകയാണ്. ജില്ലയിലെ വിവിധ സർക്കാർ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്കുള്ള പരിശീലനവും ബോധവൽക്കരണ ക്ലാസ്സുകളും ഇന്നും നടത്തി.  കടയിരിപ്പ് ,നേര്യമംഗലം എന്നിവിടങ്ങളിൽ   കുടുംബശ്രീ പ്രവർത്തകർക്കും ,ആശാ അങ്കണവാടി പ്രവർത്തകർക്കും, നേര്യമംഗലത്തു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്കും   ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.

ജില്ലയിൽ നിലവിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ വിവരങ്ങൾ  (14  /2 / 2020)

കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ ചൈനയിലെ രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങിവന്ന 2   പേരെ കൂടി മുൻകരുതൽ നടപടികളുടെ ഭാഗമായി  സ്വന്തം വീടുകളിൽ തന്നെ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.  നിരീക്ഷണ കാലയളവ് അവസാനിച്ച 10  പേരെ ഇന്ന് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.  ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ നിലവിൽ ഉള്ള ആളുകളുടെ എണ്ണം 329  ആണ്. ആരിലും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല.  

ജില്ലയിൽ നിന്നും ആലപ്പുഴ എൻ.ഐ.വി യ്ക്ക് ഇന്ന്  2  സാമ്പിളുകൾ കൂടി അയച്ചിട്ടുണ്ട്. നിലവിൽ ഒരാളാണ് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ ഉള്ളത്.

 ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം )

എറണാകുളം

date