Skip to main content

സർട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കും

വിദേശ പഠനത്തിനും ജോലികൾക്കുമായി പോകുന്ന കേരളീയർക്കായി വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലും, എച്ച്.ആർ.ഡി സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലും 2020 ഫെബ്രുവരി 25 ചൊവ്വാാഴ്ച പത്തനംതിട്ട കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
എം.ഇ.എ അറ്റസ്റ്റേഷൻ, അപ്പോസ്റ്റൈൽ (ഹേഗ് കൺവെൻഷൻ ഉടമ്പടിയുടെ ഭാഗമായി 118 രാജ്യങ്ങളിലേക്കുളള അറ്റസ്റ്റേഷൻ), യുഎ.ഇ, കുവൈറ്റ്, ഖത്തർ, ബഹറൈൻ തുടങ്ങിയ എംബസ്സി അറ്റസ്റ്റേഷനുകൾക്കായി, അന്നേ ദിവസം സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാം. കൂടാതെ കുവൈറ്റ് വിസാ സ്റ്റാംപിങ്ങിനുളള രേഖകളും സ്വീകരിക്കും.  സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിനും മറ്റു സേവനങ്ങൾക്കുമായി www.norkaroots.org എന്ന വെബ്‌സൈറ്റിൽ മുൻകൂർ പേര് രജിസ്റ്റർ ചെയ്യണം. സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ സേവനം ലഭിക്കുന്നതിനായി അന്നേ ദിവസം രാവിലെ 10 മണിക്കും ഉച്ചയ്ക്ക് 12.00 മണിക്കുമിടയിൽ കോൺഫറൻസ് ഹാളിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾ  0471-2770561 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. പത്തനംതിട്ട ജില്ലയിൽ 2020 ഫെബ്രുവരി 25 ന്  സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉളളതിനാൽ അന്നേ ദിവസം നോർക്ക റൂട്ട്‌സ് തിരുവനന്തപുരം സർട്ടിഫിക്കറ്റ് ആതെന്റിക്കേഷൻ സെന്ററിൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കില്ലെന്ന് നോർക്ക റൂട്ട്‌സ്  തിരുവനന്തപുരം സെന്റർ മാനേജർ അറിയിച്ചു.

 

--

date