Skip to main content

കൊറോണ വൈറസ്: ഇതുവരെ 43 സാമ്പിളുകളില്‍ 40 ഉം നെഗറ്റീവ്

ജില്ലയില്‍ കൊറോണ വൈറസ് പരിശോധനയ്ക്ക് അയച്ച 43 സാമ്പിളുകളില്‍ 40 ഉം നെഗറ്റീവ്. ഇന്നലെ (ഫെബ്രുവരി 14) എടുത്ത രണ്ട് സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി മൂന്ന് എണ്ണത്തിന്റെ  ഫലം കൂടി അറിയുവാനുണ്ട്. ഇന്നലെ(ഫെബ്രുവരി 14) എട്ടു പേര്‍ കൂടി 28 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കി പുറത്തുവന്നു. നിലവില്‍ 178 പേര്‍ ഗൃഹ നിരീക്ഷണത്തിലുണ്ട്. രണ്ടു പേര്‍ ഐ പി യിലുമാണ്.
കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് എത്തുന്ന ആളുകള്‍, രോഗബാധിതരുമായി നേരിട്ട് സമ്പര്‍ക്കം ഉള്ളവര്‍, കൊറോണ സ്ഥിരീകരിച്ച രോഗികളെ ചികിത്സിച്ച ആശുപത്രി സന്ദര്‍ശിച്ചവര്‍, രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ യാത്ര ചെയ്തവര്‍, രോഗിയുടെ ശരീര ശ്രവങ്ങള്‍ സ്പര്‍ശിച്ചവര്‍, രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍, രോഗിയെ പരിശോധന നടത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍, രോഗിയുടെ വസ്ത്രം, പാത്രം, കിടക്കവിരികള്‍ തുടങ്ങിയവ സ്പര്‍ശിച്ചവര്‍, രോഗം സ്ഥിരീകരിച്ചവരുടെ അടുത്തിരുന്നു യാത്ര ചെയ്തവര്‍ തുടങ്ങി ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട എല്ലാവരും 28 ദിവസത്തെ നിരീക്ഷണത്തില്‍ തന്നെ കഴിയണം. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത  പുലര്‍ത്തിയാല്‍ മതിയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി അറിയിച്ചു.

date