Skip to main content

 കൃതി ഒരു കുട്ടിക്ക് ഒരു പുസ്തകം - 9 ദിവസത്തിനുള്ളില്‍ 1 കോടി 27 ലക്ഷം രൂപയുടെകൂപ്പണുകള്‍ക്ക് പുസ്തകം നല്‍കി; കൃതി ഇന്നും നാളെയും (Feb 15, 16) കൂടി

കൊച്ചി: തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കൃതിയുടെ ഭാഗമായി നടപ്പാക്കുന്ന ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയില്‍ ഇന്നലെ (ഫെബ്രു 14) വരെയുള്ള ഒമ്പതു ദിവസത്തിനുള്ളില്‍ 1 കോടി 27 ലക്ഷം രൂപയുടെ കൂപ്പണുകള്‍ക്ക് പുസ്തകങ്ങള്‍ നല്‍കിക്കഴിഞ്ഞെന്ന് സംഘാടകര്‍അറിയിച്ചു. ക്യൂആര്‍ കോഡുള്ള കൂപ്പണുകളാണ് കുട്ടികള്‍ക്ക് നല്‍കുന്നത് എന്നതിനാല്‍ വില്‍പ്പനയുടെ വിവരങ്ങള്‍ കൃത്യമായും സുതാര്യമായും അപ്പപ്പോള്‍ ലഭിക്കുന്നത് ഇത്തവണത്തെ നേട്ടമായി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹകരണ സ്ഥാപനങ്ങളിലൂടെയാണ് കൂപ്പണുകള്‍ വിദ്യാലയങ്ങളിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് കൃതിയിലും വന്‍വിജയമായ പദ്ധതിയിലൂടെ ഈ വര്‍ഷം ഒന്നരക്കോടി രൂപയുടെ പുസ്തകങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

കൃതി നാളെ (ഞായറാഴ്ച) സമാപിക്കും.

date