Skip to main content

തൊഴിലുറപ്പ്  പദ്ധതി: എന്യൂമറേറ്റര്‍മാര്‍ വിവര ശേഖരണത്തിനായി വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കൃത്യമായ വിവരം നല്‍കണം

കേരളത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്  പദ്ധതിയില്‍ ഏറ്റെടുക്കാവുന്ന മുഴുവന്‍ പ്രവൃത്തികളും ജി.ഐ.എസ്. അധിഷ്ഠിത സംവിധാനത്തില്‍ കൊണ്ടു വരുന്നിന്റെ പ്രാരംഭ ഘട്ടമായി   ഓരോ ബ്ലോക്കിലേയും രണ്ട് ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റെടുക്കേണ്ട മുഴുവന്‍ പ്രവൃത്തികളെ സംബന്ധിച്ച വിവരങ്ങളും ഫീല്‍ഡു തലത്തില്‍ നിന്നും ശേഖരിക്കും.   ജില്ലയില്‍ പിലിക്കോട്,  കിനാനൂര്‍ കരിന്തളം, ചെങ്കള, മധൂര്‍, കാറഡുക്ക, ബേഡഡുക്ക തുടങ്ങിയ പഞ്ചായത്തുകളില്‍  ജി.ഐ.എസ്. സംവിധാനത്തിലൂടെ പ്രവ്യത്തി നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിന് തിരഞ്ഞെടുക്കുകയും സര്‍വ്വേ ആരംഭിക്കുകയും ചെയ്തു. സാങ്കേതിക പരിജ്ഞാനമുള്ള എന്യൂമറേറ്റര്‍മാര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. അക്രെഡിറ്റഡ് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ ഓരോ വീടും സന്ദര്‍ശിച്ച് വീട്ടുടമസ്ഥന്റെ പേര്, പൊതുവിവരങ്ങള്‍, സര്‍വ്വേ നമ്പര്‍, ഭൂമിയുടെ വിവരങ്ങള്‍, അക്ഷാംശം, രേഖാംശം എന്നിവയും ശേഖരിക്കും.എന്യൂമറേറ്റര്‍മാര്‍ വിവര ശേഖരണത്തിനായി വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കൃത്യമായ വിവരങ്ങള്‍  നല്‍കുവാന്‍ വീട്ടുടമസ്ഥര്‍  തയ്യാറകണമെന്ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.

 

date