Skip to main content

വനിതാദിനാചരണം: ചുമര്‍ചിത്ര രചനാ മത്സരം

അന്തര്‍ദേശിയ വനിതാദിനാചരണത്തിന്റെ ഭാഗമായി  ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഒന്നു  മുതല്‍ അഞ്ച് വരെ ചുമര്‍ചിത്ര രചന മല്‍സരം സംഘടിപ്പിക്കും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട അഞ്ച്  സ്ഥലങ്ങളിലെ മതിലിന്മേല്‍ ''ആരോഗ്യവും വിദ്യാഭ്യാസവും സാമൂഹ്യപരവുമായ സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും സംവിധാനങ്ങളും'' എന്ന ആശയം ഉള്‍ക്കൊണ്ടുള്ള വിഷയത്തിലാണ്  ചുമര്‍ചിത്രം വരക്കേണ്ടത്. . പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഫെബ്രുവരി  22 നകം വിദ്യാനഗര്‍ സിവില്‍സ്റ്റേഷന്‍, എ ബ്ലോക്കിലെ  ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ അപേക്ഷിക്കണം.  മികച്ച ചിത്രരചനയ്ക്ക്  ക്യാഷ് പ്രൈസ് ലഭിക്കും. ഫോണ്‍:  04994256660 .

 

date