Skip to main content

 പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. ഇക്ബാല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു

 സംസ്ഥാന സര്‍ക്കാരിന്റെ ആസൂത്രണ ബോര്‍ഡ് അംഗവും  കേരള  യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോക്ടര്‍ ബി ഇക്ബാല്‍ ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.കയ്യൂര്‍, കിനാനൂര്‍-കരിന്തളം കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആണ് സന്ദര്‍ശിച്ചത്. ആശുപത്രിയിലെ ഭൗതികസാഹചര്യങ്ങള്‍, പൊതുജനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, വിവിധ ആരോഗ്യ സേവനങ്ങള്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍, ശ്വാസ് ആശ്വാസ് ക്ലിനിക്കുകള്‍, സായാഹ്ന ഒ പി യുടെ പ്രവര്‍ത്തനം എന്നീ കാര്യങ്ങള്‍ അദ്ദേഹം വിലയിരുത്തി. 

കയ്യൂരില്‍  എം രാജഗോപാലന്‍ എം എല്‍ എ യുടെ അധ്യക്ഷതയിലും, കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍  പ്രസിഡണ്ട്  വിധു ബാലയുടെ അധ്യക്ഷതയിലും അവലോകന യോഗങ്ങള്‍ നടന്നു.  കയ്യൂര്‍ ചീമേനി  പഞ്ചായത്ത്  പ്രസിഡന്റ്  കെ  ശകുന്തള  , ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. ടി മനോജ് , ജില്ലാ പ്രോഗ്രാം മാനേജര്‍ ആരോഗ്യ കേരളം ഡോ. രാമന്‍ സ്വാതി വാമന്‍, ഡോ. പി വി അരുണ്‍ ,, ഡോ.  ഡാല്‍വിറ്റ  നിയ ജെയിംസ് , പഞ്ചായത്ത് മെമ്പര്‍മാര്‍, ആരോഗ്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു..

date