Skip to main content

കൊറോണരോഗം: നിരീക്ഷണവും ബോധവൽക്കരണവും തുടരുന്നു (ജില്ല മെഡിക്കൽ ഓഫീസ(ആരോഗ്യം)റുടെ പത്രക്കുറിപ്പ്)

ആലപ്പുഴ: കൊറോണരോഗ നിരീക്ഷണത്തിന്റെ ഭാഗമായി വീടുകളിൽ 139 പേരുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫീസർ(ആരോഗ്യം) അറിയിച്ചു. ആശുപത്രിയിൽ ആരും നിരീക്ഷണത്തിലില്ല. കാലയളവ്  പൂർത്തിയാക്കി നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയവർ രോഗവാഹകരല്ല. അവരോട് യാതൊരു വിധത്തിലുളള അകൽച്ചയും പാലിക്കേണ്ടതില്ല. സമൂഹത്തിലേക്ക്‌ രോഗം പകരാതിരിക്കുന്നതിനുളള മുൻകരുതൽ എന്ന നിലയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രാമസഭകൾ പൊതുജനങ്ങൾ, തൊഴിലുറപ്പ്‌ തൊഴിലാളികൾഎന്നിവർക്കായി 37ബോധവൽക്കരണ ക്ലാസുകൾ നടത്തി. കണ്ടല്ലൂർ വില്ലേജ് ആഫീസ്, കൃഷി ഭവൻ എന്നിവിടങ്ങളിൽ ക്ലാസ്സുകൾ നടത്തി. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 4പേർക്ക് ടെലി കൗൺസിലിംഗ് നടത്തി. ജില്ലാ മെഡിക്കൽ ഓഫീസ്‌ കോൺഫറൻസ് ഹാളിൽ ഹെൽത്ത് സൂപ്പർവൈസർമാരുടെ അവലോകന യോഗം നടന്നു. വീടുകളിലുളളവരുടെ നിരീക്ഷണത്തിനും തുടർ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. പ്രവർത്തനങ്ങളുടെ അവലോകനം ജില്ലാകളക്ടർ നടത്തി.

date