Skip to main content

ആന എഴുന്നെള്ളിപ്പ്:  19നകം രജിസ്റ്റര്‍ ചെയ്യണം 

നാട്ടാനകളെ എഴുന്നെള്ളിക്കുന്ന ഉത്സവങ്ങള്‍, പൂരങ്ങള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷിക്കേണ്ട  സമയപരിധി ഫെബ്രുവരി 19 വൈകിട്ട് അഞ്ചിന് അവസാനിക്കും. ജില്ലാ ഉത്സവ മോണിറ്ററിംഗ് കമ്മിറ്റിയിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ആരാധനാലയങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സോഷ്യല്‍ ഫോറസ്ട്രി   ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ഫോണ്‍: 0481 2310412 

date