Skip to main content

മൂഴിക്കാട് തോട് നീര്‍ത്തട പദ്ധതി ഉദ്ഘാടനം ഇന്ന്

മണ്ണ് പര്യവേക്ഷണ- മണ്ണ് സംരക്ഷണ വകുപ്പ്  കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ നടപ്പാക്കുന്ന മൂഴിക്കാട് തോട് വികസന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്     (ഫെബ്രുവരി 15) ഡോ. എന്‍. ജയരാജ് എം.എല്‍.എ നിര്‍വഹിക്കും.
 കാഞ്ഞിരപ്പള്ളി തമ്പലക്കാട് അങ്കണവാടിയില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യപ്രഭാഷണം നടത്തും. 

ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി.ടി. പത്മകുമാര്‍ പദ്ധതി വിശദീകരിക്കും. നബാര്‍ഡിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന നീര്‍ത്തട പദ്ധതിയുടെ ഗുണഭോക്തൃ കമ്മിറ്റിയും രൂപീകരിക്കും.
  ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കകുഴി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജോ വാളാന്‍തറ, അംഗങ്ങളായ മാത്യു ജേക്കബ്, ജേക്കബ് ജോസ്, മണി രാജു, വിദ്യാ രാജേഷ്, ജാന്‍സി ജോര്‍ജ്ജ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിക്കും. പത്തനംതിട്ട ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എസ്. അരുണ്‍ കുമാര്‍ ക്ലാസെടുക്കും. 

 

മണ്ണ് സംരക്ഷണ ഓഫീസര്‍ പി.ബി. നീരജ് സ്വാഗതവും ഓവര്‍സീയര്‍ ടി.ഡി. നോബിള്‍ നന്ദിയും പറയും

date