Skip to main content

ബോധവൽക്കരണ ക്യാമ്പും, വായ്പാ വിതരണ മേളയും സംഘടിപ്പിച്ചു

ആലപ്പുഴ: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ  കെ എസ് ബി സി ഡി സിയുടെ വിവിധ വായ്പ പദ്ധതികളെക്കുറിച്ച്  ബോധവൽക്കരണ ക്യാമ്പും, വായ്പാ വിതരണ മേളയും സംഘടിപ്പിച്ചു. കെ എസ് ബി സി ഡി സി ഡയറക്ടർ എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ഓഫീസ് അസി. മാനേജർ സോഫിയ എ. അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ജനറൽ മാനേജർ ബിന്ദു സി.ആർ, എ.ജെ. സുബിൻ എന്നിവർ പങ്കെടുത്തു.

date