Skip to main content

സൗജന്യ സ്‌കിൽ രജിസ്‌ട്രി ആപ് പരിശീലനം

ആലപ്പുഴ: എംപ്ലോയബിലിറ്റി സെന്റർ  ചെങ്ങന്നൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഫെബ്രുവരി 18ന് സൗജന്യ സ്‌കിൽ രജിസ്ട്രി ആപ് പരിശീലനം സംഘടിപ്പിക്കും.രോഗീപരിചരണം, ചൈൽഡ് കെയർ, ഗാർഹിക ജോലികൾ, എ സി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ടി വി, കമ്പ്യൂട്ടർ എന്നിവയുടെ റിപ്പയറിംഗ് കാർപെന്ററി, പ്ലംബർ, ഇലക്ട്രീഷ്യൻ, പെയിന്റർ, ഡ്രൈവർ, ഗാർഡനർ തുടങ്ങിയ സേവനങ്ങൾ  സ്‌കിൽ രജിസ്ട്രിയിലൂടെ ലഭ്യമാകുന്നു. രാവിലെ10.30ന് ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ എത്തണം.ഫോൺ:0479-2450272 
 

date