Skip to main content

വ്യവസായ നിക്ഷേപക സംഗമം ഫെബ്രുവരി 27ന്

ആലപ്പുഴ: സർക്കാരിന്റെ ഊർജ്ജിത വ്യവസായവൽക്കരണ പരിപാടിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പ് ജില്ല വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ പുതിയ വ്യവസായ സംരഭകർക്കുവേണ്ടി വ്യവസായ നിക്ഷേപക സംഗമം ഫെബ്രുവരി 27ന് രാവിലെ 9.30 മുതൽ നടത്തും. സംരംഭകർക്ക് വിവിധ മേഖലകളിലെ വ്യവസായ നിക്ഷേപ സാധ്യതകളും വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചർച്ച ചെയ്യാൻ അവസരമുണ്ടാകും. പങ്കെടുക്കാൻ മുൻകൂറായി ജില്ല വ്യവസായ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യണം. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രം. ഫോൺ: 9496333376.

date