Skip to main content

വയോജന ക്ഷേമത്തിന് ചുനക്കരയിൽ വയോജനവാടി

 

ആലപ്പുഴ: വയോജനങ്ങള്‍ക്ക് ഒത്തുകൂടാനൊരിടം എന്ന ലക്ഷ്യത്തോടെ ചുനക്കര ഗ്രാമപഞ്ചായത്തില്‍ വയോജനവാടി ആരംഭിച്ചു. പ്രായമായവര്‍ക്ക് സമപ്രായക്കാരോടൊപ്പം ഒത്തുകൂടി സൗഹൃദ കൂട്ടായ്മകള്‍ സംഘടിപ്പിക്കുക, ആരോഗ്യ സംരക്ഷണവും പോഷകാഹാരവും മാനസികോല്ലാസവും ഉറപ്പാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പദ്ധതി. നാലാം വാര്‍ഡ് സ്‌നേഹവീടിനു സമീപം പഞ്ചായത്തുവക  സ്ഥലത്താണ് വയോജനവാടി നിര്‍മ്മിച്ചത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് പ്രവര്‍ത്തന സമയം.
കസേര, ഫാന്‍, വായനശാല, കാരംസ് ബോര്‍ഡ്, ചെസ്സ് തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്. പോഷക സമൃദ്ധ ഭക്ഷണവും ഇവിടെ നിന്നു ലഭിക്കും.പഞ്ചായത്തിലെ സ്‌കൂളുകളിലെ എന്‍.എസ്.എസ്, എന്‍. സി.സി വിദ്യാര്‍ത്ഥികളുടെ ഉൾപ്പെടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. വയോജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടക്കും.

date