Skip to main content

ലഹരി മുക്ത സംഗമം ഫെബ്രുവരി 17ന്

ആലപ്പുഴ: 'നാളത്തെ കേരളം ലഹരിമുക്ത നവ കേരളം'എന്ന ലക്ഷ്യത്തിനായി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി  മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിന്റെയും ആലപ്പുഴ എക്‌സൈസ് റേഞ്ചിന്റെയും ആഭിമുഖ്യത്തിൽ  ഫെബ്രുവരി 17ന്  ഉച്ചകഴിഞ്ഞ് രണ്ടിന് കാട്ടൂർ സെന്റ് മൈക്കിൾസ് ചർച്ച്   ലയോള ഹാളിൽ ലഹരി മുക്ത സംഗമം സംഘടിപ്പിക്കുന്നു. വിമുക്തി മിഷൻ ജില്ല മാനേജർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ കെ.ദിവാകരൻ ഉദ്ഘാടനം ചെയ്യും. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ അധ്യക്ഷത വഹിക്കും.
ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അഡ്വ. കെ.റ്റി.മാത്യു ലഹരിവിരുദ്ധ സന്ദേശംനൽകും. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ്  എം.ജി.ലൈജു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എക്‌സൈസ് ഇൻസ്‌പെക്ടർ വി.ജെ.റോയ്, കാട്ടൂർ സെന്റ് മൈക്കിൾസ് ഫെറോന ചർച്ച് വികാരി ഫാ.സ്റ്റീഫൻ പഴമ്പാശ്ശേരി, മാരാരിക്കുളം തെക്ക് പഞ്ചായത്ത്  വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ കല, ക്ഷേമകാര്യ  സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ.എസ്.ജയമോഹൻ, വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ  സിസിലി, ആര്യാട് ബ്ലോക്ക് അംഗം ലീലാമ്മ ജേക്കബ് എന്നിവർ പങ്കെടുക്കും.

date