സെമിനാര്‍ നടത്തും
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് / ഡയറക്ട് സെല്ലിംഗിനെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നിയന്ത്രണാധികാര സംവിധാനം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിന് ഫെബ്രുവരി 8 ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെ തിരുവനന്തപുരം ശ്രീകാര്യത്തുള്ള ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷനില്‍ സിവില്‍ സപ്ലൈസ് വകുപ്പ് സെമിനാര്‍ നടത്തും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, അവരുടെ ഡയറക്ട് സെല്ലര്‍മാര്‍, ട്രേഡ് യൂണിയന് സംഘടനകള്‍, ഉപഭോക്തൃ സംഘടനകള്‍ എന്നിവരുടെ പ്രതിനിധികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പേര്, ഔദ്യോഗിക മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം sscacell@gmail.com മുഖേന ഫെബ്രുവരി ആറിനകം രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് : നമ്പര്‍ 0471 2322155.
പി.എന്‍.എക്സ്.426/18
- Log in to post comments