Skip to main content

കേരള വാട്ടര്‍ അതോറിറ്റിയില്‍ ജില്ലാതല റവന്യൂ അദാലത്ത് മാര്‍ച്ച് ഒന്‍പതിന്

കേരള വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനും റവന്യൂ വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി  ജില്ലാതലത്തില്‍ മാര്‍ച്ച് ഒന്‍പതിന് റവന്യൂ അദാലത്ത് സംഘടിപ്പിക്കുന്നു.  മലപ്പുറം കേരള വാട്ടര്‍ അതോറിറ്റി പി.എച്ച് ഡിവിഷന്‍ ഓഫീസ് പരിസരത്താണ് അദാലത്ത് സംഘടിപ്പിക്കുന്നത്. വെള്ളം കിട്ടാത്ത കാലയളവിലെയും മീറ്റര്‍ പ്രവര്‍ത്തനരഹിതമായ കാലയളവിലെയും വെള്ളക്കരം കണക്കാക്കല്‍, വെള്ളക്കര കുടിശ്ശികയിലെ പിഴ, ഗാര്‍ഹിക-ഗാര്‍ഹികേതര കണക്ഷനുകളിലെ ബില്ലിങ് അപാകതകള്‍, മീറ്റര്‍ പ്രവര്‍ത്തിക്കാത്തതുമായി ബന്ധപ്പെട്ടവ, നിലവില്‍ രേഖകളില്ലാത്ത കണക്ഷനുകള്‍, റവന്യൂ റിക്കവറി നേരിടുന്നവര്‍, തീരുമാനമാകാതെ കിടക്കുന്ന പരാതികള്‍ കോടതി വ്യവഹാരത്തിലുള്ള പരാതികള്‍, ചോര്‍ച്ചാ ആനുകൂല്യം തുടങ്ങിയ വാട്ടര്‍ അതോറ്റിറ്റിയുമായി ബന്ധപ്പെട്ട പരാതികള്‍ ഉപഭോക്താക്കള്‍ക്ക് അദാലത്തില്‍ നല്‍കാം. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അദാലത്ത് പ്രയോജനപ്പെടുത്താം. 
അദാലത്തില്‍ പങ്കെടുക്കുന്നതിനും പരാതികള്‍ സമര്‍പ്പിക്കുന്നതിനുമായി ഉപഭോക്താക്കള്‍ ബന്ധപ്പെട്ട  അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ഫെബ്രുവരി 24നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകളില്‍ കണ്‍സ്യൂമര്‍ നമ്പര്‍, വിലാസം, പിന്‍കോഡ്, ഫോണ്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായി രേഖപ്പെടുത്തണം.  എല്ലാ ഉപഭോക്താക്കളും അദാലത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് മലപ്പുറം പി.എച്ച് സര്‍ക്കിള്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 8547638398(പി.എച്ച്.സബ് ഡിവിഷന്‍, മലപ്പുറം), 8547638399(മഞ്ചേരി), 8547638400(പെരിന്തല്‍മണ്ണ) 8547638401 (പരപ്പനങ്ങാടി), 8547638412 (തിരൂര്‍), 8547638411(പൊന്നാനി). 
 

date