Skip to main content

സ്‌കൂള്‍ കെട്ടിട നിര്‍മ്മാണ പുരോഗതി മന്ത്രി വിലയിരുത്തി

എടപ്പാള്‍ ഗവ.ഹൈസ്‌ക്കൂള്‍ കെട്ടിട നിര്‍മാണവും  സിന്തറ്റിക് സ്റ്റേഡിയത്തിന്റെ നിര്‍മാണവും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ വിലയിരുത്തി.  സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം വരുന്ന ജൂണ്‍ മാസത്തില്‍ നടക്കുമെന്നും   നിര്‍മ്മാണ പ്രവൃത്തികള്‍ 90 ശതമാനം പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു.
കിഫ്ബിയില്‍ നിന്ന് മൂന്നു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. മൂന്ന് നിലകളിലായി ഒരുങ്ങുന്ന കെട്ടിടത്തില്‍ ടൈല്‍ പാകിയ  11 ക്ലാസ് മുറികളും ഓഫീസും സ്റ്റാഫ് റൂമും ടോയ്‌ലറ്റ് ബ്ലോക്കുകളുമുണ്ട്. സിന്തറ്റിക്  സ്റ്റേഡിയത്തില്‍ 106 മീറ്റര്‍ നീളവും 68 മീറ്റര്‍ വീതിയുമുള്ള പച്ചപുതച്ച സ്വാഭാവിക പ്രതലത്തോടെയുള്ള ഫുട്‌ബോള്‍ മൈതാനവും 100 മീറ്റര്‍ ട്രാക്കും നാല് ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ടുകളും ഡ്രസിങ് മുറി, മീഡിയ റൂം, മെഡിക്കല്‍ റൂമടക്കമുള്ള അമിനിറ്റി സെന്റര്‍ സൗകര്യവും ഒരുക്കുന്നുണ്ട്. സ്‌കൂള്‍ പ്രധാനധ്യാപിക സി.കെ സുനിത, പി.ടി.എ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. 
 

date