Skip to main content

ഓസോണ്‍ ബാഗ്‌സ് തുണി സഞ്ചി നിര്‍മ്മാണ യൂനിറ്റിന്റെ ഉദ്ഘാടനം സ്പീക്കര്‍ നിര്‍വഹിച്ചു

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ യുവശ്രീ ഗ്രൂപ്പിന്റെ വ്യവസായ സംരംഭമായ ഓസോണ്‍ ബാഗ്‌സ് തുണി സഞ്ചി നിര്‍മ്മാണ യൂനിറ്റിന്റെ ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഒറ്റത്തവണ പ്ലാസ്റ്റികിന്റെ ഉപയോഗം നിരോധിച്ച സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക്കുന്ന പ്രവര്‍ത്തനമാണ് യുവശ്രീ ഗ്രൂപ്പിന്റെ വ്യവസായ സംരംഭമായ ഓസോണ്‍ ബാഗ്‌സ് തുണി സഞ്ചി നിര്‍മാണമെന്ന് ചടങ്ങില്‍ സ്പീക്കര്‍ പറഞ്ഞു. പദ്ധതി ആവിഷ്‌കരിച്ചതിലൂടെ പ്ലാസ്റ്റിക്കിന് ബദല്‍ ലഭ്യമായതോടൊപ്പം പ്രദേശത്തെ ധാരാളം സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിക്കുന്നുവെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ത്രീ ശാക്തീകരണത്തിന്റെ  ഭാഗമായി സ്ത്രീകളെ സ്വയം പര്യാപ്തമാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്‍ുവരിക എന്ന ലക്ഷ്യത്തോടെ 2019- 20 വാര്‍ഷിക പദ്ധതി പ്രകാരമാണ് ഓസോണ്‍ ബാഗ്‌സ് തുണി സഞ്ചി നിര്‍മ്മാണ യൂനിറ്റ് ആരംഭിച്ചിരിക്കുന്നത്. പാലപ്പെട്ടിയിലാണ് അഞ്ചംഗ സ്ത്രീകളുടെ നേതൃത്വത്തില്‍ ആരംഭിച്ച  ഓസോണ്‍ ബാഗ്‌സ് നിര്‍മ്മാണ യൂനിറ്റിന് കീഴില്‍ 35 ഓളം വനിതകളാണ്  തുണി സഞ്ചി നിര്‍മ്മിക്കുന്നത്. ബോംബെ, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നേരിട്ടാണ് ഇവര്‍ ആവശ്യമായ തുണികള്‍ ഇറക്കുമതി ചെയ്യുന്നത്. 4.30 മുതല്‍ 21 രൂപ വരെയാണ് തുണി സഞ്ചിയുടെ വില.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍ അധ്യക്ഷനായി. ചടങ്ങില്‍ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് ആലുങ്ങല്‍ മുഖ്യാതിഥിയായി. വ്യവസായ വികസന ഓഫീസര്‍ എം.ശ്രീജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബിഡിഒ രാംദാസ്  വിവധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാംസ്‌കാരിക നേതാക്ക•ാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date