Skip to main content

മിസ്രി പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനോദ്ഘാടനം  സ്പീക്കര്‍  നിര്‍വഹിച്ചു

പൊന്നാനി മിസ്രി പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനോദ്ഘാടനം  മിസ്രി പളളിയില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. മിസ്രി പള്ളി സ്വാതന്ത്യസമരത്തിന്റെയും ചരിത്രത്തിന്റെയും പ്രതീകമാണെന്ന് സ്പീക്കര്‍ പറഞ്ഞു. മുസ്‌രിസ് പദ്ധതിയിലൂടെ നമ്മുടെ പൈതൃകത്തെയും സംസ്‌കാരത്തെയും നില നിര്‍ത്താനും വരും തലമുറക്ക് പകര്‍ന്നു നല്‍കാനും കഴിയും. സ്വതന്ത്ര സമര ചരിത്രത്തിലെ രക്തസാക്ഷികളുടെ ഖബര്‍ നിലകൊള്ളുന്നയിടമാണ് മിസ്രി പള്ളിയെന്നും സ്പീക്കര്‍ പറഞ്ഞു.   പൊന്നാനിയുടെ എല്ലാ ചരിത്ര സംസ്‌കാരങ്ങളെയും പ്രൗഢിയോടെ കാത്തു സൂക്ഷിക്കുമെന്നും വരും തലമുറയ്ക്ക് നല്‍കുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
 സര്‍ക്കാരിന്റെ ബൃഹത് പദ്ധതിയായ മുസിരിസ് പൈതൃകപദ്ധതിയിലുള്‍ പ്പെടുത്തിയാണ്  പതിനാറാം നൂറ്റാണ്‍ില്‍ സ്ഥാപിക്കപ്പെട്ട മിസ്രി പള്ളിയുടെ പുനരുദ്ധാരണം. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും ഹെറിറ്റേജ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപികൃതമായ പദ്ധതിയാണ് മുസിരിസ് പൈതൃക പദ്ധതി.

ചടങ്ങില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ ഫസലുറഹ്മാന്‍,  മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടര്‍ പി.എം നൗഷാദ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ.എം മുഹമ്മദ് കാസിം കോയ, മിസ്രി പള്ളി പരിപാലന കമ്മിറ്റി സെക്രട്ടറി സഫറുള്ള യൂസഫ്, മുസരിസ് പൈതൃക പദ്ധതി പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ എം.കെ ജോസഫ്, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്ക•ാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date