Skip to main content

പൊന്നാനിയില്‍ പ്ലാസ്റ്റിക് റെയ്ഡ്

സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കളുടെ വില്‍പ്പന നിരോധനം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി  പൊന്നാനി നഗരസഭ ആരോഗ്യ വിഭാഗം വിവിധയിടങ്ങളില്‍ പരിശോധന നടത്തി. കൊല്ലന്‍ പടി, സി.വി ജംങ്ഷന്‍, ബസ് സ്റ്റാന്‍ഡ്, ചന്തപ്പടി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒന്നര കിന്റല്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പിടിച്ചെടുത്തു.  നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പേപ്പര്‍ വാഴയില, ഗ്ലാസ്, തെര്‍മോകോള്‍ പ്ലേറ്റ്, പ്ലാസ്റ്റിക് സ്പൂണ്‍, എച്ച്.എം കവറുകള്‍, ഗാര്‍ബേജ് കവറുകള്‍, പാര്‍സല്‍ ഗ്ലാസ്, പ്ലാസ്റ്റിക് പാര്‍സല്‍ ഷീറ്റ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. നഗരസഭയിലെ ഭൂരിഭാഗം കടകളും നിരോധനവുമായി സഹകരിക്കുന്നതായി പരിശോധനയില്‍ കണ്‍െത്തി. 
പരിശോധനക്കിടെ ചന്തപ്പടി ഭാഗത്തെ ഒരു ബേക്കറിയില്‍ നിന്നും കാലാവധി കഴിഞ്ഞ നാല് പാക്കറ്റ് പാല്‍ കവറുകളും കണ്‍െടുത്തു. സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. പ്ലാസ്റ്റിക് റെയിഡിന്  നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ശ്രീജിത്ത്, ജെ.എച്ച്.ഐ മാരായ ജലീല്‍, ശ്രീവിദ്യ എന്നിവര്‍  നേതൃത്വം നല്‍കി

date