Skip to main content

കള്ളാടിച്ചോല കോളനി വികസനത്തിന് 50 ലക്ഷം രൂപ

 

പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ കള്ളാടിച്ചോല പട്ടികജാതി കോളനിയില്‍ നടപ്പില്‍ വരുത്തേണ്ട പ്രവൃത്തികള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് വിളിച്ചു ചേര്‍ത്ത കോളനി നിവാസികളുടെ യോഗം അഡ്വ. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

പട്ടികജാതി കോളനികളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപയാണ് കള്ളാടിച്ചോല കോളനിക്ക് അനുവദിച്ചിട്ടുള്ളത്. പ്രവൃത്തിയുടെ നിര്‍വഹണ ഏജന്‍സിയായി നിശ്ചയിച്ചത് നിര്‍മ്മിതി കേന്ദ്രത്തെയാണ്.

ഗ്രാമപഞ്ചായത്ത് അംഗം സി.ടി സുകുമാരന്‍ അധ്യഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നസീബ റായി, പട്ടികജാതി വികസന ഓഫീസര്‍ ടി.എം മുകേഷ്, നിര്‍മിതി കേന്ദ്ര പ്രൊജക്ട് മാനേജര്‍ എന്‍. മനോജ്കുമാര്‍, കെ. കൃഷ്ണന്‍കുട്ടി, പി. സന്തോഷ് കുമാര്‍, വി. ദീപ എന്നിവര്‍ സംസാരിച്ചു.
 

date