Skip to main content

കൊറോണ- 11 പേരെ കൂടി നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

 

 

 

കോഴിക്കോട്: കൊറോണയുമായി ബന്ധപ്പെട്ട് 28 ദിവസം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ 11 പേരെ കൂടി ഹൗസ് ക്വാറന്റൈന്‍ ഒഴിവാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതോടെ ആകെ 165 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ഇന്ന് ജില്ലയില്‍ പുതുതായി ഒരാള്‍ ഉള്‍പ്പെടെ ഇനി 239 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി ആരെയും ഇന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടില്ല. ബീച്ച് ആശുപത്രിയില്‍ നിന്നും ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. ഇപ്പോള്‍ ബീച്ച് ആശുപത്രിയില്‍ രണ്ടും പേരും മെഡിക്കല്‍ കോളേജില്‍ ഒരാളും ഉള്‍പ്പെടെ മൂന്ന് പേര്‍ നിരീക്ഷണത്തിലുണ്ട്.

ഇന്നലെ(ഫെബ്രു 14) സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ഇന്ന് രണ്ട് സാംപിളുകളുടെ ഫലം കൂടി ലഭിച്ചു. റിസള്‍ട്ട് നെഗറ്റീവാണ്. ഇതോടെ ഇതുവരെ 30 സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 26 എണ്ണത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. മെന്റല്‍ ഹെല്‍പ്പ് ലൈനിലൂടെ രണ്ട് പേര്‍ക്ക് കൗണ്‍സിലിങ് നടത്തി.
ജില്ലയിലെ സൗത്ത് സോണ്‍ പ്രദേശത്തെ ബ്ലോക്ക് പി.എച്ച്.സി കളില്‍
അവലോകനം നടത്തുകയും ജില്ലാ തല പ്രോഗ്രാം ഓഫീസര്‍മാര്‍ കൊറോണ
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ബോധവല്‍ക്കരണ ക്ലാസുകളും വാര്‍ഡ് തല യോഗങ്ങളും നടത്തി. സോഷ്യല്‍ മീഡിയയിലൂടെയുള്ള
ബോധവല്‍ക്കണ പ്രവര്‍ത്തനങ്ങളും തുടരുന്നു. സംസ്ഥാന തലത്തില്‍ നടത്തിയ
വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലയില്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

date