Skip to main content

വൈദ്യുതി അദാലത്ത് ഫെബ്രുവരി 20ന്

ആലപ്പുഴ: കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ കേള്‍ക്കുന്നതിനും സമയബന്ധിതമായി പരിഹരിക്കുന്നതിനും വൈദ്യുതി അദാലത്ത് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20ന് രാവിലെ 10 മുതല്‍ കളര്‍കോട് അഞ്ജലി ഓഡിറ്റോറിയത്തിലാണ് അദാലത്ത്. വൈദ്യുതി  വകുപ്പ്മന്ത്രി എം.എം മണി പങ്കെടുക്കും. 

. പ്രോപ്പര്‍ട്ടി ക്രോസിങ് പരാതികള്‍, മരം മുറിക്കുന്നതിനുള്ള നഷ്ടപരിഹാരം, സര്‍വ്വീസ് കണക്ഷന്‍, ലൈന്‍, പോസ്റ്റ് എന്നിവ മാറ്റുന്നത്, ഡിസ്മാന്റ് ലിങ് കേസുകള്‍, ബില്‍ സംബന്ധമായ പരാതികള്‍, താരിഫ്, കേടായ മീറ്റര്‍ സംബന്ധമായ പരാതികള്‍, കുടിശിക നിവാരണം, ആര്‍.ആര്‍ നടപടികള്‍, ലിറ്റിഗേഷന്‍ കേസുകള്‍,വോള്‍ട്ടേജ് ലഭ്യത കുറവ്, വൈദ്യുതിയുടെ തെറ്റായ ഉപയോഗം, കേബില്‍ ടി.വി ലൈന്‍  പരാതികള്‍, വൈദ്യുതി ലൈനുമായി നിയമാനുസൃത അകലം പാലിക്കല്‍- സുരക്ഷ സംബന്ധിച്ച പരാതികള്‍, പ്രസരണ വിതരണ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ മുതലായവ അദാലത്തില്‍ പരിഗണിക്കും. ജില്ലയിലെ ഇലക്ട്രിക്കല്‍ സെക്ഷന്‍, ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍, ഇലക്ട്രിക്കല്‍ ഡിവിഷന്‍, ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസുകള്‍ എന്നീവിടങ്ങളില്‍ പരാതികള്‍ സ്വീകരിക്കും. അദാലത്തുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 9496008413 നമ്പരുമായി ബന്ധപ്പെടുക

 

date